Thursday 3 May 2012

ആദ്യത്തെ മാപ്പിളലഹളയും മമ്പുറം തങ്ങളും

മഹ്മൂദ് കൂരിയ

  • ബ്രിട്ടീഷുകാരുടെ മുസ്ലിം വിരോധം ശരിക്കുംമനസ്സിലാക്കുകും ശക്തമായ പോരാട്ടങ്ങപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും ചെയ്ത മഹാനാണ്‌ മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍. പോര്‍ച്ചുഗീസുകാര്‍ വളരെ പരസ്യമായിത്തന്നെ തങ്ങളുടെ മുസ്ലിം വിദ്വേഷം പ്രകടിപ്പിച്ചുവെങ്കിലും തന്ത്രപരമായി കരുക്കള്‍ നീക്കി മുസ്ലിംകളെ അടിച്ചമര്‍ത്തുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ നയം. യൂറോപ്പില്‍ നടത്തി പരാജയപ്പെട്ട കുരിശ്‌ യുദ്ധത്തിന്റെ തുടര്‍ച്ചയായിരുന്നു പോര്‍ച്ചുഗീസുകാര്‍ ചെന്നിടത്തെല്ലാം മുസ്ലിംകള്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിട്ട നടത്തിയിരുന്നത്‌. ബ്രിട്ടീഷുകാരും അതുതന്നെ ആവര്‍ത്തിച്ചു.
മുസ്ലിംകളെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ ആവത്‌ ശ്രമിച്ചു. 1766 മുതല്‍ 1792 വരെ മലബാറില്‍ ഭരണം കൈയാളിയിരുന്ന മൈസൂര്‍രാജാക്കന്മാരുടെ നിലപാടുകളോടും സമീപനങ്ങലോടും അനുഭാവം പുലര്‍ത്തുന്നവരായിരുന്നു ഇവിടുത്തെ മുസ്ലിംകള്‍. ഒറ്റപ്പെട്ട ചില പ്രതിഷേധങ്ങളൊഴിച്ചാല്‍ മുസ്ലിംകളെല്ലാവരും അവസാനമൈസൂര്‍ മുസ്ലിം രാജാവായ ടിപ്പുസുല്‍ത്താന്റെ സഹിഷ്ണുതാപരവുമായ ഭരണത്തില്‍ പൊതുജനങ്ങള്‍ ആകൃഷ്ടരായി. ബ്രിട്ടീഷുകാരുടെ വൈദേശികാധിപത്യത്തിനെതിരെ സിംഹഗര്‍ജനം മുഴക്കിയ ടിപ്പുവിന്‌ അവര്‍ സര്‍വാത്മനാപിന്തുണ പ്രഖ്യാപിച്ചു. വിവിധ വര്‍ഷങ്ങളിലായ നടന്ന ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങളില്‍ മലബാര്‍ മുസ്ലിംകള്‌ മൈസൂരിന്‌ ആവുംവിധം സഹായസഹകരണങ്ങള്‍ ചെയ്തു. മുസ്ലിംകളുടെ ഈ മനോഭാവം ശരിക്കും മനസ്സിലാക്കിയിരുന്നു ബ്രിട്ടീഷുകാര്‍. അതുകൊണ്ട്‌ തന്നെ, 1792ലെ ശ്രീംരംഗപട്ടണം സന്ധിയോടെ മലബാര്‍ തങ്ങള്‍ക്ക്‌ കീഴില്‍ വന്നപ്പോള്‍ ബ്രിട്ടീഷുകാര്‍ അവസരം മുതലെടുത്തു. മൈസൂര്‍ ഭരണത്തെ അനുകൂലിച്ചതദിനും ആലിരാജയുടെ നേതൃത്വത്തില്‍ ഇംഗ്ലീഷുകാര്‍ക്കെതിരെ മൈസൂര്‍ പക്ഷത്ത്‌ അണിനിരന്ന്‌ യുദ്ധം ചെയ്തിരുന്നു. പകരം ചോദിക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലിംകളെ അടിച്ചമര്‍ത്തിക്കൊണ്ടായിരുന്നു ബ്രിട്ടീഷ്‌ ഭരണത്തിന്‌ തുടക്കം കുറിച്ചത്‌ തന്നെ.
1767മുതല്‍ കേരളമുസ്ലിം ജനതയുടെ ഓരോ മിടിപ്പുകളും അറിഞ്ഞ മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍ ബ്രിട്ടീഷുകാരുടെ നയങ്ങളിലെ മുസ്ലിം വിരോധം മനസ്സിലാക്കി. പുറത്ത്‌ മതസഹിഷ്ണുതയും സമഭാവനയും പ്രകടിപ്പിച്ച്‌ കുതന്ത്രങ്ങളിലൂടെ മുസ്ലിം സമുദായത്തെ ഉന്മൂലനം ചെയ്യുകയെന്നതായിരുന്നു ബ്രിട്ടീഷ്‌ നിലപാട്‌. അവരുടെ ഓരോ പ്രവര്‍ത്തനങ്ങളെയും പരിഷ്കാരങ്ങളെയും മുന്‍നിര്‍ത്തി മഹാനവര്‍കള്‍ എല്ലാം വായിച്ചെടുത്തു. അവര്‍ കൊണ്ടുവന്ന കുടിയായ്മ സമ്പ്രദായം ഇത്തരം നിഗൂഢശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്ന്‌ മറ്റാരെക്കാളും തങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഹൈദറിന്റെ കാലത്ത്‌ ഭൂമി അളന്ന്‌ തിട്ടപ്പെടുത്തുകയും നികുതി ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന നിയമം കൊണ്ടുന്നപ്പോള്‍ അതിന്‌ വഴങ്ങാന്‍ തയ്യാറാവാതെ തങ്ങളുടെ സ്ഥലങ്ങളെല്ലാം കാരമക്കാരായ മാപ്പിളമാര്‍ക്ക്‌ തീറെഴുതിക്കൊട്ത്ത്‌ കിട്ടിയപണവുമായി നാടുവിട്ട ജന്മിമാരെ തരിച്ച്കൊണ്ടുവന്ന്‌ തല്‍സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുക എന്നതായിരുന്നു കുടിയായ്മ സമ്പ്രദായത്തിലൂടെ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയത്‌. ജന്മിമാരുടെ പീഡനങ്ങളില്‍ നിന്നും മോചിതരായ സന്തോഷത്തില്‍ കാരണക്കാര്‍ ഭൂനികുതി മുഴുവന്‍ കൃത്യമായി അടച്ചുകൊണ്ടിരുന്നു. അതിനിടയിലാണ്‌ ബ്രിട്ടീഷുകാര്‍ ബലം പ്രയോഗിച്ച്‌ ഭൂമി തിരിച്ചുപിടിച്ച്‌ ജന്മിമാര്‍ക്ക്‌ തിരിച്ചേല്‍പ്പിക്കുന്നത്‌.
ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ വഴിയാണ്‌ പ്രധാനമായും മുസ്ലിംകളില്‍ ബ്രിട്ടീഷ്‌ വിരോധം ഉടലെടുത്തിരുന്നതെങ്കിലും മറ്റൊരു പ്രധാനകാരണം കൂടി നമുക്ക്‌ കണ്ടെത്താനാവുന്നു. സാമൂതിരി രാജാവും ശിങ്കിടികളും പുരുഷാന്തരം എന്ന പേരില്‍ ഒരു നികുതി മുസ്ലിംകളില്‍ നിന്നും പിരിച്ചെടുക്കാന്‍ തുടങ്ങി. മുമ്പും അത്തരമൊരു നികുതി ഉണ്ടായിരുന്നുവെങ്കിലും 1966ല്‍ ഹൈദറലി അത്‌ നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ മൈസൂര്‍ ഭരണം അവസാനിച്ച ഉടനെ അവര്‍ അത്‌ പുനരാരംഭിച്ചു. മരണപ്പെടുന്ന മുസ്ലിംകളുടെ സ്വത്തിന്റെ അഞ്ചിലൊന്ന്‌ മുതല്‍ ഇരുപതിലൊന്ന്‌ വരെ രാജകൂടത്തിന്‌ നല്‍കുക എന്നതായിരുന്നു ഈ നികുതി. ഇത്‌ പിരിച്ചെടുക്കാന്‍ ബ്രിട്ടീഷുകാര്‍ സൈന്യത്തെ വരെ നല്‍കി പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. 1966 മുതല്‍ മരിച്ചവരുടെ ശേഷക്കാരില്‍ നിന്ന്‌ പോലും ഇത്‌ നിര്‍ബന്ധമായി പിരിച്ചെടുത്തു. മുസ്ലിംകളെ മാത്രം അടിച്ചൊതുക്കുക എന്നതായിരുന്നു ഇതിലൂടെ അവര്‍ ലക്ഷ്യമിട്ടത്‌. ഏറെക്കഴിഞ്ഞപ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക്‌ തന്നെ ഇത്‌ അസഹനീയമായിത്തോന്നിത്തുടങ്ങിയിരുന്നു. അതിന്റെ സാംഗത്യവും ആധികാരികതയും ചോദ്യം ചെയ്ത്‌ പിന്നീടവര്‍ സാമൂതിരിയുടെ കാര്യസ്ഥനെയും മറ്റും വിളിച്ച്‌ തെളിവെടുപ്പ്‌ നടത്തിയിരുന്നു. പക്ഷേ, അപ്പോഴേക്കും ബ്രിട്ടീഷഅ വിരോധം ജനങ്ങളില്‍ ആളിക്കത്തിക്കഴിഞ്ഞിരുന്നു.
ഇംഗ്ലീഷുകാര്‍ ഹിന്ദു-മുസ്ലിം വിഭാഗങ്ങളെ പരസ്പരം തമ്മിലടിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയതും ബ്രിട്ടീഷ്‌ വിരോധത്തിന്‌ മാപ്പിളകളില്‍ ശക്തി കൂട്ടി. ഇന്ത്യയിലെമ്പാടുമുള്ള മുസ്ലിംകള്‍ ബ്രിട്ടീഷഅ വിരുദ്ധരായിരുന്നുവെങ്കിലും കേരളത്തില്‍ സ്ഥിതി കുറേകൂടി ശക്തമായിരുന്നു. മൈസൂര്‍ ഭരണത്തിന്‌ കീഴില്‍ വിശ്വസ്തരായി കഴിഞ്ഞിരുന്ന മുസ്ലിംകള്‍ക്ക്‌ ബ്രിട്ടീഷഉകാര്‍ക്ക്‌ കീഴില്‍ അഭിമാനം അടിയറ വെക്കാതെ ജീവിക്കാന്‍ കഴിയുമായിരുന്നില്ല. അതിനൊരിക്കലും തയ്യാറാവാത്ത മാപ്പിളമാര്‍ സ്വാതന്ത്യ്‌രത്തിന്‌ വേണ്ടി കൊതിച്ചു. ബ്രിട്ടീഷുകാരുടെ ഭരണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. അങ്ങനെയാണ്‌ ബ്രിട്ടീഷ്‌ വിരുദ്ധ കലാപങ്ങള്‍ക്ക്‌ മലബാറില്‍ തുടക്കമാവുന്നത്‌.
ബ്രിട്ടീഷുകാര്‍ മലബാര്‍ കൈവശപ്പെടുത്തിയ 1792 മുതല്‍ തന്നെ അവര്‍ക്കെതിരെ മാപ്പിളമാര്‍ സമരമുറകളുമായി രംഗത്തെത്തി. 1786ല്‍ മൈസൂര്‍ ഭരണത്തിന്‌ കീഴില്‍ ഹര്‍ഷദ്‌ ബെഗ്ഖാന്‍ ഭൂപരിഷ്കരണം നടപ്പാക്കിയപ്പോള്‍ ഏറനാട്‌, വെള്ളുവനാട്‌ പ്രദേശങ്ങള്‍ നികുതി പിരിക്കാനും ക്രമസമാധാനം നിലനിര്‍ത്താനുമായി നിയമിതരായ നൂറ്‌ യോദ്ധാക്കളുടെ തലവനായ ഉണ്ണിമൂസ, അദ്ദേഹത്തിന്റെ വിശ്വസ്ത സേവകന്‍ ഹൈദ്രോസ്‌ എന്നിവരായിരുന്നു പ്രധാനമായും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറിയത്‌. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇംഗ്ലീഷ്‌ കമ്പനിയുടെ കീഴിലെ പോലീസ്‌ മേധാവി (ഡെറോഗി)കളായ ചെമ്പന്‍ പോക്കരും അത്തന്‍ കുരുക്കളും ഉണ്ണിമൂസയുടെ സംഘത്തില്‍ ചേര്‍ന്നു. ഇവര്‍ക്കെല്ലാം മമ്പുറം തങ്ങള്‍ സര്‍വ്വവിധ പിന്തുണയും പ്രോത്സാഹനവും നല്‍കി. ഇരുന്നൂറ്‌ രൂപവരെ മൂല്യമുള്ള സിവില്‍ കേസുകളില്‍ തീരുമാനമെടുക്കുവാനും ശിക്ഷാനടപടികള്‍ കൈക്കൊള്ളാനും നികുതി പിരിക്കാനും ക്രമസമാധാനം സംരക്ഷിക്കാനും അധികാരമുള്ള ഒരു പദവിയായിരുന്നു ഡെറോഗ. നാട്ടുപ്രമാണിമാരെയും പ്രാദേശികനേതാക്കളെയും തങ്ങളുടെ പക്ഷത്ത്‌ നിര്‍ത്താന്‍ വേണ്ടിയുള്ള ബ്രിട്ടീഷുകാരുടെ തന്ത്രങ്ങളുടെ ഭാഗമായി വന്ന ഡെറോഗ പദവിയിലേക്ക്‌ പ്രശസ്തരായ മിക്ക നേതാക്കളെയും അവര്‍ നിയമിച്ചു. ഇതെല്ലാം ഇട്ടെറിഞ്ഞ്‌ ചെമ്പന്‍ പോക്കരും അത്തന്‍ ഗുരുക്കളും സമരരംഗത്തേക്കിറങ്ങിയ്ത്‌ അവരുടെ അമിതമായ ദേശസ്നേഹവും തീവ്രമായ ബ്രിട്ടീഷ്‌ വിരോധവും കൊണ്ടായിരുന്നു.
ഈ നേതാക്കളുടെ നേതൃത്വത്തില്‍ അരങ്ങേറിയ തുടര്‍ച്ചയായ സമരങ്ങള്‍ ആദ്യത്തെ മാപ്പിളലഹള എന്ന പേരിലറിയപ്പെടുന്നു. ഉണ്ണിമൂസയും ഹൈദ്രോസും തിരികൊളുത്തിയ കലാപത്തിലേക്ക്‌ അത്തന്‍ഗുരുക്കളും ചെമ്പന്‍ഡ പോക്കരും വഴിയെ ചെന്നെത്തുകയായിരുന്നു. ആദ്യത്തെ മാപ്പിള ലഹളയുടെ നാള്‍ വഴികളും ചരിത്രരേഖകളും നമുക്ക്‌ പരിശോധിക്കാം.
ആദ്യത്തെ മാപ്പിളലഹള
കച്ചവടക്കാരായി ചമഞ്ഞുവന്ന്‌ രാജ്യത്തെയാകമാനം ചെല്‍പ്പടിക്ക്‌ കീഴില്‍ നിര്‍ത്തുന്ന ഒരു വഞ്ചനാത്മകമായ നാടകമാണ്‌ ആംഗലേയാധിപത്യം ഇന്ത്യയില്‍ പിടിമുറുക്കിന്നിടത്ത്‌ നമുക്ക്‌ കാണാനാവുന്നത്‌. സ്വഭാവികമായും അവര്‍ക്കെതിരെ ദേശസ്നേഹത്തിന്റെയും പീഢിതമനോഭാവത്തിന്റെയും കൊടുങ്കാറ്റ്‌ ആഞ്ഞുവീശി. സമരങ്ങളായും ലഹളകളായു ംകലാപങ്ങളായും യുദ്ധങ്ങളായും അത്‌ പ്രകടമായി. കേരളത്തില്‍ വിശിഷ്യാ മലബാറില്‍ ബ്രിട്ടീഷഅ വിരുദ്ധ സമരപ്രഖ്യാപനവുമായി ആദ്യമായി രംഗത്തെത്തിയത്‌ മാപ്പിളമാരാണ്‌. അവര്‍ നയിച്ച്‌ ആദ്യത്തെ മാപ്പിള ലഹള കേരളത്തിലെ തന്നെ ആദ്യത്തെ ബ്രിട്ടീഷ്‌ വിരുദ്ധ സമരം കൂടിയായിരുന്നു. മുമ്പ്‌ വിവരിച്ചത്‌ പോലെ പ്രധാനമായും ആറ്‌ കാരണങ്ങളാണ്‌ മുസ്ലിംകളെ ലഹളക്ക്‌ പ്രേരിപ്പിച്ചത്‌. അവ ഇങ്ങനെ ചുരുക്കി വായിക്കാം:
ഒന്ന്‌: ബ്രിട്ടീഷഉകാരുടെ ആഗമനം വരെ മലബാര്‍ ഭരിച്ചിരുന്ന ടിപ്പുസുല്‍ത്താനെ പരിപൂര്‍ണമായി അംഗീകരികരിച്ചിരുന്നു ഇവിടുത്തെ മാപ്പിളമാര്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ സിംഹഗര്‍ജ്ജനമായി നിലകൊണ്ട ടിപ്പുവിന്റെ നിലപാടു തന്നെയായിരുന്നു മാപ്പിളമാര്‍ക്കും. അത്‌ കൊണ്ട്‌ ബ്രിട്ടീഷുകാരുടെ ഭരണം അംഗീകരിക്കാന്‍ മുസ്ലിംകള്‍ക്കാവുമായിരുന്നില്ല.
രണ്ട്‌: ടിപ്പുവിന്റെ കാലത്ത്‌ ഉന്നത സ്ഥാനങ്ങളിലായിരുന്നു മുസ്ലിംകള്‍. ഭരണത്തിന്റെ വിവിധ മേഖലകള്‍ കൈയാളിയിരുന്നത്‌ അവരായിരുന്നു. എന്നാല്‍ മുസ്ലിംവിരോധികളായ ബ്രിട്ടീഷഉകാര്‍ അവര്‍ക്ക്‌ അര്‍ഹമായ സ്ഥാനങ്ന്‍ഘള്‍ വകവെച്ചുകൊടുത്തില്ല. അതുവഴി അടിമകളെപ്പോലെ വിടേശിയരുടെ പാദസേവ ചെയ്യാന്‍ നിര്‍ബന്ധിതരായ മുസ്ലിംകള്‍ സ്വാഭാവികമായും ബ്രിട്ടീഷഅ വിരോധികളായി.
മൂന്ന്‌, മാപ്പിളമാരില്‍ ബ്രിട്ടീഷ്വിരോധം വളര്‍ത്തിയ മറ്റൊന്ന്‌ അവര്‍ നടപ്പാക്കിയ കുടിയായ്മ സമ്പ്രദായമായിരുന്നു. ഹൈദറലി കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമം അംഗീകരിക്കാനാവാതെ, സ്വന്തം ഭൂമി കാരണക്കാരായ മാപ്പിളമാര്‍ക്ക്‌ വിറ്റഅ നാടുവിട്ട ജന്മിമാരെ ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരിച്ചുകൊണ്ടുവന്ന്‌ തല്‍സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയായിരുന്നു ഈ സമ്പ്രദായത്തിലൂടെ ബ്രിട്ടീഷുകാര്‍. സസന്തോഷം നികുതി അടച്ചിരുന്ന കാരണക്കാരില്‍ നിന്നും ഭൂമി അന്യായമായി പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വലിയൊരു കൊളിളക്കം തന്നെ മാപ്പിളമാര്‍ക്കിടയിലുണ്ടായി.
നാല്‌,മരണമടയുന്ന മുസ്ലിംകളുടെ സ്വത്തിന്റെ അഞ്ചിലൊന്ന്‌ മുതല്‍ ഇരുപതിലൊന്ന്‌ വരെ ഭരണകൂടത്തിന്‌ നല്‍കണമെന്ന്‌ നിഷ്കര്‍ഷിക്കുന്ന പുരുഷാന്തരം എന്ന സമ്പ്രദായം. 1792ല്‍ ഹൈദറലി നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ 1792ല്‍ സാമൂതിരിയും കൂട്ടരും ഇത്‌ പുനസ്ഥാപിക്കുവാന്‍ ശ്രമം നടത്തി. ബ്രിട്ടീഷുകാരാവട്ടെ അതിന്‌ പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. നികുതി പിരിച്ചെടുക്കാന്‍ സൈനികരെ വരെ അവര്‍ നല്‍കുകയുണ്ടായി. ഇതും ബ്രിട്ടീഷ്‌ വിരോധത്തിന്‌ കാരണമായി.
അഞ്ച്‌, നാട്ടുരാജാക്കന്മാര്‍ നിശ്ചിത കപ്പം നല്‍കിയായില്‍ മതിയെന്ന വ്യവസ്ഥയില്‍ ബ്രിട്ടീഷുകാര്‍ രാജാക്കന്മാര്‍ക്ക്‌ രാജ്യങ്ങളെ വിട്ടുകൊടുത്തു. നികിതിയുടെ കാര്യത്തില്‍ സുവ്യക്തമായ ഒരു നിലപാട്‌ ബ്രിട്ടീഷാര്‍ സ്വീകരിക്കാത്തതിനാല്‍ നാട്ടുരാജാക്കന്മാര്‍ അവര്‍ക്ക്‌ തോന്നിയ പോലെ നികുതി പിരിച്ചു. മുസ്ലിംകള്‍ക്ക്‌ അമിതമായ നികുതി ഏര്‍പ്പെടുത്തി അവരെ ഞെക്കിപ്പിഴിഞ്ഞു. ഇതും ബ്രിട്ടീഷ്‌ വിരോധത്തിന്‌ ആക്കം കൂട്ടി.
ആറ്‌, മലബാറിലെ ഹിന്ദുമുസ്ലിംകളെ തമ്മിലടിപ്പിച്ച്‌ ഭരണം നടത്താനുള്ള ബ്രിട്ടീഷുകാരെട ഹീനമായ ശ്രമങ്ങള്‍ മുസ്ലിംകള്‍ തിരിച്ചറിഞ്ഞു. അതും ബ്രിട്ടീഷ്‌ വിരോധം മാപ്പിളമാരില്‍ വളര്‍ത്തി.
ഈ അടിസ്ഥാന കാരണങ്ങള്‍ക്ക്‌ പുറമെ ദേശസ്നേഹവും വൈദേശികാധിപത്യത്തിനോടുള്ള വെറുപ്പും ബ്രിട്ടീഷുകാരെ അനഭിമതരായി കാണാന്‍ മാപ്പിളമാരെ പ്രോരിപ്പിച്ചുവെന്ന്‌ പറയേണ്ടതില്ലല്ലോ. തുടര്‍ന്നുള്ള സംഭവങ്ങളില്‍ കലാപനേതാക്കളെ പിടിച്ചുകൊടുക്കുന്നവര്‍ക്ക്‌ വലിയ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചിട്ടും അതിലൊന്നും വശംവദരാകാതെ ലഹളക്ക്‌ പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ച മാപ്പിള ഹൈന്ദവരില്‍ നമുക്ക്‌ ഈ അടിസ്ഥാന കാരണങ്ങള്‍ തെളിഞ്ഞു നില്‍ക്കുന്നത്‌ കാണാം.
1792മുതല്‍ തുടങ്ങുന്ന മാപ്പിളലഹളകള്‌ മലബാറിലെയെന്നല്ല, ഇന്ത്യയിലെത്തന്നെ ആദ്യത്തെ ബ്രി#്ടടീഷ്‌ വിരുദ്ധ സമരമാമ്‌ എന്നത്‌ ഒരിക്കല്‍ കൂടി ഊന്നിപ്പറയുന്നു.
ഇളമ്പുളശ്ശേരി ഉണ്ണിമൂസമൂപ്പനും സഹകാരി ഹൈദ്രോസുമാണ്‌ ആദ്യത്തെ ലഹളക്ക്‌ ശക്തവും സംഘടിതവുമായ നേതൃത്വം നല്‍കിയത്‌. വെള്ളുവനാട്ടിലെയും ഏറനാട്ടിലെയും മാപ്പിളമാരെ കാടന്‍മാപ്പിളമാര്‍ എന്ന്‌ വിളിച്ചിരുന്ന ഇംഗ്ലീഷുകാര്‍ ഉണ്ണിമൂസയെ വിശേഷിപ്പിച്ചത്‌ ‘കാടന്‍മാപ്പിളമാരുടെ നേതാവായ ഉണ്ണിമൂത്തമൂപ്പന്‍’ എന്നാണ്‌. മേലുദ്ധരിച്ച പ്രധാന അടിസ്ഥാന കാരണങ്ങള്‍ക്ക്‌ പുറമെത്തന്നെ മഹാനായ ഉണ്ണിമൂസക്ക്‌ ബ്രിട്ടീഷുകാരോട്‌ മറ്റുചില വിരോധകാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. മാപ്പിളമാരും അല്ലാത്തവരും ഒരുപോലെ ആദരിച്ചിരുന്ന ഒരു ബഹുമാന്യ വ്യക്തിത്വമായിരുന്നു അദ്ദേഹം. 1786 ല്‍ ഹര്‍ഷദ്‌ ബെഗ്ഖാന്‍ ഭൂപരിഷ്കരണം നടപ്പാക്കിയപ്പോള്‍ നികുതി പിരിക്കാനും ക്രമസാധാനപാലനത്തിനമുയി ഇദ്ദേഹ്ത്തിന്റെ നേതൃത്വത്തില്‍ നൂറ്‌ യോദ്ധാക്കളെ നിയമിച്ചിരുന്നു. 1792 വരെ അദ്ദേഹം തല്‍സ്ഥാനത്ത്‌ തുടര്‍ന്നു. പിന്നീട്‌ ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ അദ്ദേഹത്തെ അംഗീകരിക്കാനവര്‍ തയ്യാറായില്ല. അവര്‍ക്ക്‌ എല്ലാം അടിയറ വെക്കാന്‍ അദ്ദേഹവും ഒരുക്കമായിരുന്നില്ല. ഇളമ്പുശ്ശേരിയും പരിസരപ്രദേശങ്ങളും ഉണ്ണിമൂസക്ക്‌ അവകാശപ്പെട്ടതായിരുന്നു. അത്പോലും അദ്ദേഹത്തിന്‌ നല്‍കാതെ അദ്ദേഹത്തെക്കാള്‍ എത്രയോ നിസ്സാരക്കാരായ ഹൈന്ദവജന്മികള്‍ക്ക്‌ അവരുടെ അവകാശവാദങ്ങള്‍ അംഗീകരിച്ച്‌ ആ സ്ഥലങ്ങള്‍ ബ്രിട്ടീഷുകാര്‍ വീതിച്ചു കൊടുത്തു. ഇത്‌ സഹിക്കാനാവാതെ ഉണ്ണിമൂസ ബ്രിട്ടീഷുകാര്‍ക്കെതിരെ വ്യക്തമായ സമരപ്രഖഅയാപനവുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചു.
ഇവിടം മുതലാണ്‌ കേരളത്തിലെ ആദ്യത്തെ ബ്രിട്ടീഷ്‌ വിരുദ്ധസമരത്തിന്‌ തുടക്കം കുറിക്കുന്നത്‌. ബ്രിട്ടീഷുകാര്‍ ശരിക്കും വിളറി വെളുത്തു. പ്രലോഭനങ്ങളിലൂടെയും സ്ഥാനമാനങ്ങളിലൂടെയും ഉണ്ണിമൂസയെയും മറ്റഉമാപ്പിളമാരെയും വശത്താക്കാന്‍ അവര്‍ ശ്രമിച്ചു. പ്രലോഭനങ്ങളായിരുന്നെല്ലോ പലപ്പോഴും അവരുടെ തന്ത്രം. അവയിലൊന്നും വീഴാതെ ധീരമായ പോരാട്ട വീര്യവുമായി മാപ്പിളമാര്‍ മുന്നേറി.
1792 മെയ്‌ മാസത്തിലാണ്‌ തുറന്ന പോരാട്ടം നടക്കുന്നത്‌. പ്രലോഭനങ്ങള്‍ പ്രയോജനപ്പെടാതെ വന്നപ്പോള്‍ സൈനികശക്തി പ്രയോഗിക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍. ഉണ്ണിമൂസയും ഹൈദ്രോസും അനുയായികളും വള്ളുവനാട്ടിലെ മേലാറ്റഊരിലാണ്‌ സംഘടിച്ച്‌ ക്യാമ്പടിച്ചിരുന്നത്‌. മേജര്‍ ഡോ പട്ടാളത്തോട്‌ അങ്ങോട്ട്‌ നീങ്ങി കലാപകാരികളുടെ താവളങ്ങള്‍ പിടിച്ചെടുക്കാനും നേതാക്കളെ അറസ്റ്റ്‌ ചെയ്യുവാനും ആജ്ഞാപിച്ചു. ഒരു ബെറ്റാലിയന്‍ ഇംഗ്ലീഷ്‌ സൈന്യവും കൂടെ നായര്‍പടയാളികളും സായുധരായി മേലാറ്റൂരിലെത്തി. നായര്‍ പടയാളികള്‍ മാത്രം 2000 പേരുണ്ടായിരുന്നുവെന്നത്‌ സ്മരണീയമാണ്‌. ഉണ്ണിമൂസയുടെ കീഴിലെ മാപ്പിളമാരുടെ പോരിനൊരുങ്ങി. ഒരു ദിവസം നീണ്ടുനിന്ന ഉഗ്രമായ പോരാട്ടത്തിനൊടുവില്‍ ഉണ്ണിമൂസയുടെ കോടടയും കൊട്ടാരവും ബ്രിട്ടീഷ്‌ സൈന്യം തകര്‍ത്തു. നിരവധി മാപ്പിളമാരെ അവര്‍ കൊന്നൊടുക്കി. ഇംഗ്ലീഷഅ പക്ഷത്തും വലിയ ആള്‍നാശമുണ്ടായി. അവര്‍ക്ക്‌ പല നേതാക്കളെ പിടികൂടാനായില്ല. വലിയൊരു സൈന്യവുമായി വന്നിട്ടും നിരാശരായ മടങ്ങേണ്ടി വന്ന അവര്‍ക്ക്‌ കണ്ണില്‍ കണ്ടവരെയെല്ലാം അക്രമിച്ചു. മാപ്പിളമാരുടെ വീടുകള്‍ തീവെച്ച്‌ തൃപ്തിയടയേണ്ടി വന്നു.
കീഴ്പ്പെടുത്താനാവില്ലെന്ന്‌ കാണുമ്പോള്‍ പ്രലോഭനങ്ങളിലൂടെ വശളത്താക്കുക എന്ന നയം ബ്രിട്ടീഷുകാര്‍ വീണ്ടും പ്രയോഗിച്ചു. അങ്ങനെ ആയുധം വെച്ച്‌ കീഴടങ്ങുന്നവര്‍ക്ക്‌ മാപ്പ്‌ കൊടുത്തും കമ്പനിയുടെ സുരക്ഷ ഉറപ്പ്‌ കൊടുത്തും വിളംബരം പുറപ്പെടപുവിച്ചു. ഇതിന്‌ ഒരു പ്രതികരണവും ലഭിക്കാതിരുന്നപ്പോള്‍ വീണ്ടും ഓഫറുകള്‍ വന്നു. വെട്ടത്തുനാട്‌, വേലത്തൂര്‍ എന്നീ അംശങ്ങളിലെ അധികാരവും നികുതി പിരിക്കാനുള്ള ചുമതലയും അവരെത്തന്നെ ഏല്‍കപ്പിക്കാമെന്നും ടിപ്പുവിന്‌ കീഴില്‍ ജോലി ചെയ്തിരുന്നവരെ കമ്പനിയുടെ ഉദ്യോഗസ്ഥന്മാരായി നിയമിക്കാമെന്നുമായിരുന്നു മേജര്‍ ഡോയുടെ പുതിയ പ്രഖ്യാപനം. അതനുസരിച്ച്‌ മാപ്പിളമാര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ അ രില്‍ നിന്‍ന്മൂപ്പന്മാരെയും അവരുടെ കീഴില്‍ കുറേ ഉദ്‌#ി‍യോഗസ്ഥരെയും നിയമിച്ച്‌ ഉത്തരവായി. വെട്ടത്ത്നാട്‌, പൊന്നാനി, പാലക്കാട്‌, വേലത്തൂര്‍, ചേരനാട്‌, നാരമനാട്‌ എന്നിവിടങ്ങളിലായിരുന്നു നിയമനം. മൂപ്പന്‌ ഇരുപത്തഞ്ച്‌ രൂപയും ജീ നക്കാരന്‌ നാല്‌ രൂപയുമായിരു#്നനു ശമ്പളം. പക്ഷേ, ദേശസ്നേഹവും സ്വാതന്ത്യ്‌രാഭിലാഷവും വേളിച്ചെറിഞ്ഞ്‌ ബ്രിട്ടീഷുകാരുടെ ചെരുപ്പു നക്കികളായി തരംതാഴാന്‍ ആരും തയ്യാറായില്ല. ഉണ്ണി മൂലയും സന്തതസഹചാരി ഹൈദ്രോസും സമരാഗ്നി വികസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവരെ എങ്ങനെയെങ്കിലും തടയാന്‍ കമ്പനി അധികാരികള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും കലാപജ്വരം അനുദിനം പടര്‍ന്നു പന്തലിച്ചുകൊണ്ടിരുന്നു.
ഈ സമയത്ത്‌ ഉണ്ണിമൂസക്കും അനുയായികള്‍ക്കും സന്തോഷത്തിന്‌ വകനല്‍കുന്ന രണ്ട്‌ സംഭവങ്ങളുണ്ടായി. ഒന്ന്‌, സാമൂതിരി വംശത്തിലെ പടിഞ്ഞാറെ കോവിലകത്തെ രാജാക്കന്മാര്‍ ബ്രിട്ടീഷ്‌ അധികാരികളുമായി തെറ്റിപ്പിരിയുന്നത്‌. ബ്രിട്ടീഷുകാര്‍ അവരെ കലാപകാരികളായി മുദ്രകുത്തി വിളംബരം പുറപ്പെടുവിച്ചു. രണ്ട്‌, പാലക്കാട്ടെ നികുതി പിരിക്കാനുള്ള അവകാശം സഷ്ടപ്പെട്ട അവിടുത്തെ രാജാവ്‌ കുഞ്ചിഅച്ചനും കമ്പനി ഭരണത്തിനെതിരെ രംഗത്തിറങ്ങി. കമ്പനിക്കാര്‍ അദ്ദേഹത്തെയും രാജ്യദ്രോഹക്കുറ്റം ചുമത്തി കലാപകാരിയായി പ്രഖ്യാപിച്ചു. ഈ അവസരങ്ങള്‍ മുതലെടുത്ത്‌ ഉണ്ണിമൂസ രണ്ട്‌ കൂട്ടരെയും കണ്ട്‌ അവര്‍ക്ക്‌ സകല സഹായങ്ങളും വാഗ്ദാനം ചെയ്ത്‌ സമരത്തില്‍ പങ്കാളികളാക്കി. രണ്ട്‌ പ്രസിദ്ധ രാജവംശത്തിലെ തമ്പുരാക്കന്മാരുടെ ആഗമനത്തില്‍ സന്തുഷ്ടരായ മാപ്പിളമാര്‍ പൂര്‍വ്വാധികം വീറോടെ യുദ്ധരംഗത്തിറങ്ങി. ഇതില്‍ വിളറിപൂണ്ട കമ്പനി പ്രീണ നയം താല്‍കാലികമായി മേറ്റീവ്ച്ചു. ഉണ്ണഇമൂസയെയും പടിഞ്ഞാറെ കോവിലകം രാജാവിനെയും കുഞ്ചിഅച്ചനെയും പിടിച്ച്‌ കൊടുക്കുന്നവര്‍ക്ക്‌ 5000 രൂപ വീതം പാരിതോഷികം നല്‍കുമെന്ന്‌ അധികാരികള്‍ പ്രഖ്യാപിച്ചു.
ഈ മൂന്ന്‌ നേതാക്കളും സംഘടിതമായ ചെറുത്തുനില്‍പ്പുകള്‍ക്ക്‌ നേതൃത്വം നല്‍കി. പക്ഷേ,, അധികകാലമിത്‌ നീണ്ടു നിന്നില്ല. പടിഞ്ഞാറെ കോവിലകം രാജാവും സഹചടാരികളും തങ്ങളുടെ സൈന്യങ്ങളുമായി തിരുവിതാംകൂറിലേക്ക്‌ അഭയം തേടിപ്പോയി. കുഞ്ചിഅച്ചന്‍ പാലക്കാട്‌ കോട്ടയില്‍ ചെന്ന്‌ മേജര്‍ റാംനെക്ക്‌ കീഴടങ്ങി. അദ്ദേഹത്തെ തലശ്ശേരികോട്ടയില്‍ തടവുകാരനാക്കിയെങ്കിലും ജയിലറകളില്‍ കിടന്ന്‌ അധികകാലം കഴിയുംമുമ്പ്‌ മരണമട്ഞ്ഞു. ഈ സംഭവവികാസങ്ങളൊന്നും ഉണ്ണിമൂസയെ തെല്ലും നിരാശനാക്കിയില്ല. അദ്ദേഹം പുതിയ സങ്കേതങ്ങള്‍ കണ്ടെത്തുകയും കൂടുതല്‍ പേരെ ബ്രിട്ടീഷ്വിരുദ്ധ സമരത്തില്‍ അംഗങ്ങളാക്കുകയും ചെയ്തുകൊണ്ടിരുന്നു.
കലാപം തുടഹ്ങ്ങി കൃത്യം ഒരു വര്‍ഷത്തിന്‌ ശേഷം കമ്പനിഅധികാരികള്‍ ഒത്തുതീര്‍പ്പുവ്യവസ്ഥ എന്ന പുതിയ പ്രീണന തന്ത്രവുമായി രം#ംഗത്തെത്തി. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ മേജര്‍ മൂറെയാണ്‌ ഇതന്‌ മുന്‍കൈ എടുത്തത്‌. അങ്ങനെ 1793 മെയ്‌ നാലിന്‌ കമ്പനിയെ പ്രതിനിധീകരിച്ച്‌ മേജര്‍ മുറെയും മാപ്പിളമാര്‍ക്ക്‌ വേണ്ടി ഉണ്ണിമൂസയും ഉടമ്പടിയില്‍ ഒപ്പുവെച്ചു. എളുമ്പുളശ്ശേരി അംശം ഉണ്‍ഇമൂസക്ക്‌ തരിച്ചുനല്‍കാമെന്നും വര്‍ഷന്തോറും 1000 ഉറുപ്പിക പെന്‍ഷന്‍ അനുവദിക്കാമെന്നും കമ്പനിയുടെ സര്‍വീസില്‍ നല്ലൊരു പദവിയില്‍ നിയമിക്കാമെന്നും ഉടമ്പടി വ്യവസ്ഥ ചെയ്തിരുന്നു. പക്ഷേ, ഉണ്ണിമൂസ ഇവയിലൊന്നും വശംവദനായില്ല. അദ്ദേഹത്തിന്‌ മുന്നില്‍ പ്രീണനങ്ങള്‍ വിലപോവില്ലെന്ന്‌ തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ വീണ്ടും രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു. പിടിച്ചുകൊടുക്കുന്നവര്‍ക്ക്‌ 5000 രൂപ വാഗ്ദാനം ചെയ്തു.
മാപ്പിളലഹള തുടങ്ങിയ ബ്രിട്ടീഷുകാര്‍ക്ക പറയത്തക്ക ഒരു നേട്ടം കൈവരിക്കാനായത്‌ 1794 ജൂലൈയിലാണ്‌. ഉഗ്രമായ ഒരു പോരാട്ടത്തിനു ശേഷം ഹൈദ്രോസിനെ പിടികൂടാനായതാണത്‌. ആദ്യം തൂക്കിക്കൊല്ലാന്‍ തീരുമാനിച്ചെങ്കിലും തുടര്‍ന്നുണ്ടാവുന്ന ജനരോഷം ഭയന്ന്‌ നാടുകടത്തലിലൊതുക്കി ശിക്ഷ. ഓസ്ട്രേലിയയിലെ ബോട്ടമിബേയിലേക്കാണ്‌ കപ്പല്‍ കയറ്റിയത്‌. മനുഷ്യവാസയോഗ്യമല്ലാത്തെ ഈ സ്ഥലത്തേക്ക്‌ നാടുകടത്തുന്നത്‌ തൂക്കിക്കൊല്ലുന്നതിനെക്കാളും ഭയാനകവും അതിക്രൂരവുമായിരു#്നനു.
ഇതില്‍ സമരവീര്യം കെടാത്ത മാപ്പിളമാര്‍ പൂര്‍വോപരി വീറോടെ പൊരുതി. ബ്രിട്ടീഷുകാരും കുറഞ്ഞുകൊടുത്തില്ല. ക്യാപ്റ്റന്‍ മക്ഡൊനാള്‍ജഡിന്റെ നേതൃത്വത്തി#്ല‍ വെള്ളവക്കാര്‌ പന്തല്ലൂര്‍ മലയിലലുണ്ടായിരുന്ന ഉണ്ണിമൂസയുടെ ബംഗ്ലാവടങ്ങുന്ന വീട്‌ തകര്‍ത്തു. എന്നിട്ടും മാപ്പിളമാര്‍ പിന്മാറിയില്ല. മലബാറില്‍ കമ്പനി അനുഭവിക്കുന്ന ഈ ദയനീയാവസ്ഥ കണ്ട്‌ ബോംബെ ഗവര്‍ണര്‍ ആബര്‍ ക്രോംബി സ്ഥിതിഗതികള്‍ നേരിട്ട്‌ മനസ്സിലാക്കാന്‍ മലബാറിലെത്തി. കലാപകാരികള്‍ ഇനിയും ശക്തി പ്രഖ്യാപിക്കുകയാണെങ്കില്‍ കമ്പനിയുടെ അസ്ഥിത്വം തന്നെ അവതാളത്തിലാകുമെന്നും മൈസൂരില്‍ ഇപ്പോഴും ഭരണം നടത്തുന്ന #ി‍പ്പുസുല്‍ത്താനുമായി ഒന്നിക്കാനുള്ള സാധ്യത ഏറെയാണെന്നും മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ വീണ്ടും പ്രീണനതതന്ത്രങ്ങളുമായി രംഗത്തെത്തി. രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. ഉണ്ണമൂസക്കും അനുയായികള്‍ക്കും മാപ്പുനല്‍കിയും പല ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തും വീണ്ടും വിളംബരം പുറപ്പെടുവിച്ചു.
ഉണ്ണിമൂസ ഈ നയംമാറ്റത്തെ പുച്ഛിച്ചുതള്ളി. കൂടുതല്‍ ജനങ്ങളിലേക്ക്‌ സമരാഗ്നി പടര്‍ത്തി. മഹാനായ പുതിയങ്ങാടി തങ്ന്‍ഘളുടെ ആശീര്‍വാദത്തോടെ സുശക്തിമായി പ്രവര്‍ത്തനങ്ങള്‍മുന്നോട്ടുകൊണ്ടുപോയി. ചെമ്പന്‍ പോക്കര്‍ ,അത്തന്‍കുരുക്കള്‍ തുടങ്ങിയ ധീരദേശാഭിമാനി#ി‍കളെ സമരമുഖത്ത്‌ കര്‍മോത്സുകരാക്കാനും അദ്ദേഹത്തിനായി. കാര്യം പന്തിയല്ലെന്നു കണ്ട വെള്ളക്കാര്‍ സമര്‍വായുധ സന്നാഹത്തോടെ പുതിയങ്ങഅങ്ങാടിയിലെത്തി. ചെമ്പന്‍പോക്കരെ തടവിലാക്കിയതൊഴിച്ചാല്‍ മേജര്‍ ബാബറുടെ സൈന്യം അമ്പേ പരാജയപ്പെട്ടു. എന്നു മാത്രമല്ല, പാലക്കാട്‌ കോട്ടയില്‍ തടവിലിട്ടിരുന്ന ചെമ്പന്‍പോക്കര്‍അവിടെ നിന്ന്‌ രക്ഷപ്പെട്‌ വീണ്ടും സമരരംഗത്ത്‌ തിരിച്ചെത്തി. ഒളിപ്പോരിന്‌ നേതൃത്വം കൊടുത്തു. ഉണ്ണംഇമീ#ൂ‍സക്ക്‌ പുറമെ ചെമ്പന്‍പോക്കരിന്റെയും അത്തന്‍ഗുരുക്കളുടെയും തല്‍കക്‌ 5000 രൂപ വീതം കമ്പനി വിലയിട്ടു.
കമ്പനിക്കു കീഴില്‍ ഡറോഗികളായി നിയമിതരായിരുന്നവരാണ്‌ ചെമ്പന്‍ പോക്കരും അത്തന്‍ ഗുരുക്കളും. 200 രൂപ വരെ മൂല്യമുള്ള കേന്ദ്രങ്ങളില്‍ തീരുമാനമെടുക്കാനും ശിക്ഷാനടപടികള്‍, നികുതി പിരിവ്‌, ക്രമസമാധാന പരിപാലനം എന്നിവ നടത്താനും അധികാരമുളഅള പദവിയായിരുന്നു അത്‌. ഇതൊഴിവാക്കിയാണ്‌ അവര്‍ രണ്ടു പേരും സമരരംഗത്തെത്തുന്നത്‌.
ചെമ്പന്‍ പോക്കര്‍ക്ക്‌ ഇംഗ്ലീഷ്‌ ഭരണാധികാരികളോട്‌ എതിര്‍പ്പോ വിദ്വേഷമോ ഉണ്ടാവേണ്ട ഒരു കാരണവും കാണാനാവുന്നില്ല. എന്നിട്ടും അദ്ദേഹം അവര്‍ വെച്ചു വീട്ടിയ ഉന്നതാധികാരം വലിച്ചെറിഞ്ഞത്‌ ടിപ്പുവിനോടും പിറന്ന മണ്ണിനോടുമുള്ള അതിയായ വിധേയത്വം ഒന്നുകൊണ്ട്‌ മാത്രമാണ്‌. ഇതു തന്നെയാണ്‌ അത്തന്‍ ഗുരുക്കളുടെ ചരിത്രത്തിലും കാണാനാവുന്നത്‌. 1795 മുതല്‍ ജയിലില്‍ കിടക്കുകയായിരുന്ന തന്റെ സഹോദരന്‍ ആദം മുഹമ്മദ്‌ മുസ്ലിയാരെ 1799 നവമ്പറില്‍ കൊലക്കുറ്റം ചുമത്തിചുമത്തി തൂക്കിലേറ്റിയെന്ന്‌ അത്തന്‍ ഗുരുക്കളെ ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ശക്തമായി രംഗത്തു വരാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്‌.
ഏതായാലും, പുതിയങ്ങാടി സംഘട്ടനം നടന്ന്‌ അധികം കഴിയും മുമ്പ്‌ ഇംഗ്ലീഷുകാരുമായി പിണങ്ങിയ വയനാട്ടിലെ പഴശ്ശിരാജാവ്‌ ബ്രിട്ടീഷ്‌ വിരുദ്ധ സമരങ്ങളുമായി രംഗത്തെത്തിയിരുന്നു. ഉണ്ണിമൂസയും അനുയായികളും അദ്ദേഹത്തിന്‌ സര്‍വ്വ സഹായങ്ങളും നല്‍കി കൂടെ നിന്നു. നിരവധി സംഘട്ടനങ്ങള്‍ നടത്തി. വയനാടന്‍ കാടുകളില്‍ ഒളിഞ്ഞിരുന്ന്‌ കമ്പനി സൈനികരെ വകവരുത്തി. ഹിന്ദുമുസ്ലിം ഐക്യത്തിന്റെ പതാകവാഹകരായി അവര്‍ നിലകൊണ്ടു. ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സൌഹാര്‍ദ്ധ മനോഭാവം പൊതുജനങ്ങളംഗീകരിച്ചാല്‍ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തങ്ങളുടെ തന്ത്രം പാളുമെന്ന്‌ ബ്രിട്ടീഷുകാര്‍ തിരിച്ചറിഞ്ഞു. അതോടെ തങ്ങള്‍ക്ക്‌ ഇന്നാട്ടില്‍ നിന്ന്‌ കെട്ടു കെട്ടേണ്ടി വരും. അതിനും പുറമെ മൈസൂര്‍ അതിര്‍ത്തിയായ വയനാട്ടിലും തെക്കേമലബാറിലുമായി നടക്കുന്ന കലാപത്തിന്‌ ടിപ്പുസുല്‍ത്താന്‍ സഹായഹസ്തവുമായി എത്തിയാലുണ്ടാകുന്ന ഭവിഷത്തുകളും വെള്ളക്കാരെ അസ്വസ്ഥരാക്കി.
അതുകൊണ്ടു തന്നെ കലാപകാരികളെ താല്‍കാലികമായെങ്കിലും അടക്കി നിര്‍ത്തേണ്ടത്‌ അത്യാവശ്യമായിരുന്നു. അങ്ങനെ 1797ല്‍ വീണ്ടും സന്ധി സംഭാഷണം നടന്നു. അതനുസരിച്ച്‌ പഴശ്ശിരാജക്കും ഉണ്ണിമൂസക്കും മറ്റു കലാപകാരികള്‍ക്കും പൊതുമാപ്പു നല്‍കിയുള്ള പ്രഖ്യാപനം വന്നു. പഴശ്ശി രാജക്ക്‌ അദ്ദേഹത്തിന്റെ പഴയ കൊട്ടാരം എണ്ണായിരം രൂപ നഷ്ടപരിഹാരമായി നല്‍കുകയും ചെയ്തു. ഉണ്ണിമൂസക്ക്‌ എളുമ്പുളശ്ശേരി ഗ്രാമം തിരിച്ചേല്‍പ്പിച്ചു. അത്തന്‍ ഗുരുക്കളെ ഏറനാട്ടിലെ പോലീസ്‌ മേധാവിയാക്കി. എന്നാല്‍ ഈ സമാധാനം അധികകാലം നീണ്ടു നിന്നില്ല. നാലാം ആഗ്ലോ മൈസൂര്‍ യുദ്ധം ടിപ്പുവിന്റെ മരണവും ബ്രിട്ടീഷുകാരെ വന്‍ ശക്തിയാക്കിമാറ്റിയിരുന്നു. 1799 മെയ്‌ മാസത്തിലാണ്‌ മഹാനായ ടിപ്പുസുല്‍ത്താന്‍ ശ്രീരങ്കക്കോട്ടക്കകത്ത്‌ രക്തസാക്ഷിയാകുന്നത്‌. ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും വലിയ പേടിസ്വപ്നവും ശത്രുവുമായ അദ്ദേഹത്തിന്റെ പതനത്തോടെ കമ്പനി അധികാരികള്‍ കലാപകാരികളോടുള്ള സമീപനത്തിന്‌ മാറ്റം വരുത്തിത്തുടങ്ങി.
1799 നവമ്പറില്‍ തന്റെ സഹോദരന്‍ ആദം മുഹമ്മദ്‌ മുസ്ലിയാരെ തൂക്കിലേറ്റിയതിന്‌ പകരം ചോദിച്ച്‌ സൈനിക സജ്ജീകരണങ്ങളോടെ അത്തന്‍ ഗുരുക്കള്‍ മറ്റു കലാപനേതാക്കളുമായി സഹകരിച്ച വീണ്ടും ബ്രിട്ടീഷുകാര്‍ക്കെതിരെ അരങ്ങത്തെത്തി. 1800 നവമ്പര്‍ ഒന്ന്‌ മുതല്‍ കേണല്‍ ബോസണ്‍സിന്റെയും ക്യാപ്റ്റന്‍ വാട്സന്റെയും നേതൃത്വത്തിലുള്ള ബ്രിട്ടീഷ്‌ സൈന്യം അത്തന്‍ ഗുരുക്കളെയും സഹചാരികളെയും അടിച്ചൊതുക്കാന്‍ ഇറങ്ങിത്തിരിച്ചു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച അത്തന്‍ ഗുരുക്കള്‍ വാട്സന്റെ കീഴിലുള്ള മിക്ക സൈനികരെയും കൊന്നൊടുക്കി. കലാപകാരികള്‍ക്ക്‌ യാതൊരു വിധ സഹായവും നല്‍കരുതെന്ന പൊതുജനങ്ങളോടാഹ്വാനം ചെയ്ത വിളംബരം പുറപ്പെടുവിക്കുകയായിരുന്നു. പിന്നീട്‌ ബ്രിട്ടീഷുകാര്‍ ഉണ്ണിമൂസയും അത്തന്‍ കുരുക്കളും ചെമ്പന്‍ പോക്കരും അതേ നാണയത്തില്‍ തിരിച്ചടിച്ചു. അവരും മലബാര്‍ ജനതയെ അഭിസംബോധന ചെയ്ത്‌ ഒരു വിളംബരം പുറത്തിറക്കി. കമ്പനി ഭരണത്തിന്‌ കീഴില്‍ ജനങ്ങള്‍ക്ക്‌, വിശിഷ്യാ മുസ്ലിംകള്‍ക്ക്‌ ഒരു സംരക്ഷണവും കിട്ടില്ലെന്നും സ്വത്തിനും വിശ്വാസത്തിനും അവര്‍ വില കല്‍പ്പിക്കുകയില്ലെന്നും ഇംഗ്ലീഷുകാരുമായി ഒരിക്കലും സഹകരിക്കരുതെന്നും അവരെ ശക്തമായി എതിര്‍ക്കുകയും അവരോട്‌ സന്ധിയില്ലാ സമരം ചെയ്യുന്ന തങ്ങളോട്‌ സഹകരിക്കണമെന്നായിരുന്നു അവരുടെ വിളംബരത്തിന്റെ ഉള്ളടക്കം.
ബ്രിട്ടീഷുകാര്‍ ആദ്യം പുറപ്പെടുവിച്ച വിളംബരം പുച്ഛിച്ചു തള്ളിയ ജനങ്ങള്‍ മാപ്പിളനേതാക്കള്‍ ഇറക്കിയ വിളംബരത്തെ ഗൌരവത്തിലെടുത്ത്‌ സര്‍വ്വാത്മനാ അംഗീകരിച്ചു. ഇതിന്റെ ഫലമായുണ്ടാകുന്ന ആഘാതങ്ങള്‍ ഭയന്ന ബ്രിട്ടീഷുകാര്‍ ഈ വിളംബരത്തിനെതിരെ മറുപടി പറഞ്ഞത്‌ വീണ്ടും വിളംബരം പുറപ്പെടുവിച്ചു. പക്ഷേ, അതെല്ലാം എട്ടുനിലയില്‍ പൊട്ടിപ്പോയി. അതോടെ പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ കമ്പനി നിര്‍ബന്ധിതരായി.
അങ്ങനെ പുതിയങ്ങാടി തങ്ങളുടെ സഹായത്തോടെ കലാപം ഒതുക്കാനുള്ള ശ്രമംതുടങ്ങി. ആദ്യമായി അവര്‍ തങ്ങഅങ്ങളവര്‍കളുടെ മുഴുവന്‍ ഭൂസ്വത്തുക്കളുടെയും നികുതി ഒഴിവാക്കിക്കൊടുത്തു. ഇതിനു പിന്നിലെ ചതി തിരിച്ചറിഞ്ഞ ഉണ്ണിമൂസയും അത്തന്‍ ഗുരുക്കളും പോക്കരും സമരരംഗത്തു നിന്ന്‌ ഒരടി പോലും പിന്മാറാന്‍ തയ്യാറായില്ല. അതോടെ ബ്രിട്ടീഷുകാര്‍ വീണ്ടും പീഢനങ്ങളുടെയും അക്രമങ്ങളുടെയും പുതിയ ശെയിലികളുമായി നീങ്ങി. മൂന്ന്‌ നേതാക്കളുടെയും അകന്ന ബന്ധുക്കളെയും പരിചയക്കാരെപ്പോലും പിഴസ്വത്ത്‌ കണ്ടുകെട്ടല്‍, ക്രൂരമായി പീഡനം എന്നീ അക്രമമുറകളക്ക്‌ വിധേയരാക്കി. സ്ത്രീകളെയും കുട്ടികളെയും തടവില്‍ വെക്കുകയും അവരുടെ ജീവന്‍ വേണമെങ്കില്‍ കലാപകാരികള്‍ ആയുധം വെച്ചു കീഴടങ്ങണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തു.
ഇതൊന്നും ഫലം ചെയ്യാതെ വന്നപ്പോള്‍ ഈ കലാപത്തിന്റെ കാരണങ്ങളന്വേഷിച്ച്‌ കണ്ടെത്താനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനുമായി കമ്പനി ഭരണകൂടം മേജര്‍ വാക്കറെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌ മലബാര്‍ കളക്ടര്‍ ബേബറിനെയും പോലീസ്‌ സൂപ്രണ്ട്‌ വാസലിനെയും അവരുടെ ക്രൂരമായ നയരാഹിത്യങ്ങളെ ശക്തമായി വിമര്‍ശിച്ചുകൊണ്ടും മാപ്പിള നേതാക്കള്‍ക്കും അനുയായികള്‍ക്കും പൊതുമാപ്പ്‌ നല്‍കി അവരെ നല്ല പ്രജകളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുമായിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലാപകാരികള്‍ക്ക്‌ മാപ്പ്‌ നല്‍കുകയും മൂന്ന്‌ ജാമ്യക്കാരുടെ ഉറപ്പിന്മേല്‍ രാജ്യദ്രോഹക്കുറ്റത്തില്‍ നിന്ന്‌ ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ക്കകം മാപ്പിളമാര്‍ സമാധാനാന്തരീക്ഷം ചൂഷണം ചെയ്ത്‌ സൈനികപോഷണം നടത്തുകയും അംഗബലം വര്‍ധിപ്പിക്കുകയും ചെയ്ത്‌ വീണ്ടും കലാപക്കൊടി യേന്തി പ്രത്യക്ഷപ്പെട്ടു. ഞെട്ടിപ്പോയ ബ്രിട്ടീഷുകാര്‍ ജാമ്യക്കാരില്‍ നിന്നും 1000 രൂപ വീതം പിടിച്ചെടുത്തു. നിരവധി നിരപരാധികളെ പോലും ക്രൂരമായി മര്‍ദ്ധിച്ച്‌ പക വീട്ടാന്‍ തുടങ്ങി.
പഴശ്ശേരി രാജ, ഉണ്ണിമൂസ, ചെമ്പന്‍ പോക്കര്‍, അത്തന്‍ ഗുരുക്കള്‍ തുടങ്ങിയവരെ കീഴടക്കാതെ മലബാറില്‍ ഭരണം നടത്താനാവില്ലെന്ന്‌ തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ സര്‍വ്വ വിധ സന്നാഹങ്ന്‍ഘളോടെയും ഒരന്തിമ പോരാട്ടത്തിന്‌ രണ്ടും കല്‍പിച്ച്‌ തയ്യാറെടുത്തു. ക്യാപ്റ്റന്‍ വാട്സന്റെയും ലഫ്റ്റകേണല്‍ ഇന്നിസിന്റെയും വാര്‍ഗന്റെയും കേണല്‍ മെക്സിയോഡിന്റെയും കീഴില്‍ പതിനായിരത്തോളം വരുന്ന സൈനികര്‍ യുദ്ധത്തിന്‌ കോപ്പുകൂട്ടി. വാര്‍ഡന്റെയും മെക്സിയോഡിന്റെയും കീഴില്‍ മാത്രം 2152 സൈനികരുണ്ടായിരുന്നു. കമ്പനി പട്ടാളത്തെ സഹായിക്കാന്‍ വലിയൊരു നായര്‍ സൈന്യവും അകമ്പടിയുണ്ടായിരുന്നു. അങ്ങനെ 1802 ല്‍ ഉണ്ണിമൂസ മൂപ്പനും അനുയായികളും വെള്ളക്കാരെ എതിരിട്ടു. രക്തരൂക്ഷിതവും ഘോരവുമായ യുദ്ധത്തിനൊടുവില്‍ ക്യാപ്റ്റന്‍ വാട്സന്റെ വെടിയുണ്ടയേറ്റ്‌ മഹാനായ ഉണ്ണിമൂസ ധീരരക്തസാക്ഷിത്വം വരിച്ചു. കലിപൂര്‍കുന്നിലെ തന്റെ കോട്ടക്കൊത്തളങ്ങളോട്‌ കൂടിയ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെയും അനുയായികളുടെയും സ്വത്തുക്കള്‍ കമ്പനി അധികാരികള്‍ കണ്ടുകെട്ടി.
എന്നിട്ടും കലി തീരാത്ത വെള്ളപ്പട്ടാളം മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍ക്കു നേരെ തിരിഞ്ഞു. കലാപകാരികള്‍ക്ക്‌ യാതൊരു വിധ സഹായവും ചെയ്തു കൊടുക്കരുതെന്ന ബ്രിട്ടീഷ്‌ വിളംബരത്തെ തൃണവല്‍ഗണിച്ച്‌ ഉണ്ണിക്കും ചെമ്പന്‍ പോക്കര്‍ക്കും അത്തന്‍ ഗുരുക്കള്‍ക്കും എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കിയിരുന്നു. തന്നെക്കൊണ്ടാവുന്ന സഹായങ്ങലെല്ലാം ചെയ്തുകൊടുത്തു. അത്തന്‍ ഗുരുക്കള്‍ക്ക്‌ തങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദഹഹേമടക്കം പലരും സമരക്കളത്തിലേക്ക്‌ പോകുംമുമ്പ്‌ മമ്പുറത്തുവന്ന്‌ തങ്ങളില്‍ നിന്നും ആശീര്‍ വാദം വാങ്ങിയിരുന്നു. ഇതെല്ലാം ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹക്കുറ്റമായി പ്രഖ്യാപിച്ചു. അങ്ങനെ തങ്ങളെ അറസ്റ്റ്‌ ചെയ്യാനായി കോഴിക്കോട്ടേക്ക്‌ വിളിപ്പിച്ചു. കലക്ടറുടെ മുന്നില്‍ സധീരം മറുപടി പറഞ്ഞ തങ്ങളെ അറസ്റ്റു ചെയ്യുന്നത്‌ പന്തിയല്ലെന്ന്‌ ബ്രിട്ടീഷുകാര്‍ മനസ്സിലാക്കി. അങ്ങനെ ചെയ്താല്‍ മാപ്പിളമാര്‍ ഒന്നടങ്കം ഇളകിമറിയുമെന്നും പിന്നെ നില്‍ക്കക്കള്ളിയുണ്ടാവില്ലെന്നും അവര്‍ക്ക്‌ ഉത്തമബോധ്യമുണ്ടായിരുന്നു. അങ്ങനെ അവരാശ്രമം ഉപേക്ഷിച്ചു.
അധികം താമസിയാതെ 1802ല്‍ തന്നെ അത്തന്‍ ഗുരുക്കളും ഇംഗ്ലീഷ്‌ സൈന്യത്തിന്റെ ആയുധങ്ങള്‍ക്കിരയായി. പട്ടാമ്പിയില്‍ വെച്ച്‌ അദ്ദേഹവും അനുയായികളും നടത്തിയ ബ്രിട്ടീഷ്‌ സൈന്യവുമായുള്ള ഘോരമായ പോരാട്ടത്തിനൊടുവിലായിരുന്നു അന്ത്യം. ഉണ്ണിമൂസയെ കൊന്ന ക്യാപ്റ്റന്‍ വാട്സന്‍ തന്നെയാണ്‌ അത്തന്‍ഗുരുക്കളെയും വകവരുത്തിയത്‌.
തങ്ങളുടെ സമുന്നതരായ രണ്ട്‌ നേതാക്കള്‍ കൊല്ലപ്പെട്ടിട്ടും മാപ്പിളമാരുടെ സമരവീര്യവും ബ്രിട്ടീഷ്‌ വിരോധവും അല്‍പംപോലും കുറഞ്ഞില്ല. ചെമ്പന്‍ പോക്കരുടെയും പഴശ്ശിരാജയുടെയും കീഴില്‍ അണിനിരന്ന്‌ അവര്‍ വീണ്ടും പോരാട്ടം തുടര്‍ന്നു.
കലാപകാരികളെ വെറുതെ വിടാന്‍ ഒട്ടും ഒരുക്കമല്ലായിരുന്ന ക്യാപ്റ്റന്‍ വാട്സനും സൈന്യവും വേട്ടയാടല്‍ തുടര്‍ന്നു. അങ്ങനെ 1805 ല്‍ ചെമ്പന്‍ പോക്കരെ വാട്സന്‍ ദീര്‍ഘമായ പോരാട്ടത്തിന്‌ ശേഷം വെടിവെച്ചു കൊന്നു. തന്റെ സന്തതസഹചാരിയുടെ അന്ത്യം പഴശ്ശിരാജയെ ശരിക്കും തളര്‍ത്തി. ഒറ്റക്ക്‌ പോരാടാന്‍ അശക്തമായ അദ്ദേഹത്തിന്റെ ദയനീയ അന്ത്യമാണ്‌ 1805 ല്‍ നാം കാണുന്നത്‌.
മര്‍ദ്ദനങ്ങളും പീഡനങ്ങളും അതിജീവിച്ചും പ്രലോഭനങ്ങളും പ്രീണനങ്ങളും പുച്ഛിച്ചു തള്ളിയും മരണം വരെ പോരാടിയ ഈ ധീരദേശാഭിമാനികളെയും അവര്‍ക്ക്‌ ആത്മീയമായും മതകീയമായും പ്രോത്സാഹനങ്ങള്‍ നല്‍കിയ തങ്ങന്മാരെയും അവരര്‍ഹിക്കുന്ന വിധം ആദരിക്കേണ്ടത്‌ നമ്മുടെ ബാധ്യതയാണ്‌.

No comments:

Post a Comment