നിസാര്‍
പ്രശസ്ത
ചരിത്രകാരനും തത്വചിന്തകനുമായ ജെ. ബി. പി മോര്‍ ചരിത്ര രചനയില്‍ വേറിട്ട
ചിന്തകള്‍ പുലര്‍ത്തുനയാളാണ്. ചരിത്ര രചനാശാസ്ത്രം പലപ്പോയും
അടഞ്ഞുകിടക്കുന്ന വ്യത്യസ്ഥ ധാരകളും അവ വിതരണം ചെയ്യുന്ന
പൂര്‍വ്വകല്‍പനകള്ളുമാണ് നിയന്ത്രിക്കുന്നത്. എന്നാല്‍ പൂര്‍വ്വ
കല്‍പനകളുടേയും പൂര്‍വ്വ ധാരണകളുടേയ്യും ഭാരം പേറാതെ ഇന്നലെകളെ
സത്യസന്ധമായി ആവിഷ്‌കരിക്കുന്നതാണ് മോറിന് ചരിത്രം. ഇന്ത്യാ ചരിത്രത്തില്‍
പ്രത്യേകിച്ചു ദക്ഷിണേന്ത്യയുടെ ചരിത്ര നിര്‍മാണത്തില്‍ വ്യത്യ സ്ഥവും
എന്നാല്‍ പൊതുവെ അവഗണിക്കപ്പെട്ടതുമായ ദിശകളിലേക്ക് ദ്യഷ്ടി കേന്ദ്രീകരിച്ച
ചരിത്രാന്വേഷകനാണദ്ദേഹം. Religion and society in south India: Hindus,
muslim, and christian, Muslim identity, print culture and Dravidian
factor in Tamil Nadu, Freedem movement in French India തുടങ്ങിയ മോറിന്റെ
കൃതികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇന്ത്യാ വിഭജനത്തെ കുറിച്ചുള്ള
മോറിന്റെ ചരിത്ര കൃതിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോറിന്റെ പുതിയ
പുസ്തകമാണ് അദര്‍ ബുക്‌സ് പ്രസിദ്ധികരിച്ച Origin and Early History of the
Muslims in Keralam . മാപ്പിള പഠനങ്ങള്‍ക്ക് വിശേഷിച്ചും മാപ്പിള്ള
ചരിത്രപഠനങ്ങള്‍കൊരു മുതല്‍ക്കൂട്ടു ത്തിര്‍ക്കുന്ന പുസ്തകമാണ് ഇത്.
കേരളത്തിലെ മുസ്ലികളുടെ ഉല്‍പ്പത്തിയും ആദ്യകാല ചരിത്രവും മാണ് ഈ
ക്യതിയില്‍ മോര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
ശാസ്്രതീയ ചരിത്രാ ഗവേഷണം അത്രയൊന്നും കടന്നുചെന്നിട്ടില്ലാത്ത മേഖലയാണ്
മാപ്പിളമുസ്ലിംകളുടെ ഇന്നലകള്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍ വില്ല്യം
ലോഗന്‍ മലബാറിനെ കുറിച്ച് പെതുവായി നടത്തിയിട്ടുള്ള അന്വേഷണങ്ങളില്‍
മാപ്പിളമുസ്ലികളുടെ ചരിത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നുവെന്ന് മോര്‍
നിരീക്ഷിക്കുന്നു്. ആദ്യകാല ചരിത്രകാരന്‍മാരായിരുന്ന ശങ്കുണി മേനോന്‍,
കെ.പി. പത്മനാഭമേനോന്‍ തുടങ്ങി ശ്രീധരമേനോന്‍ വരെയുള്ളവര്‍ക്കും മാപ്പിള
മുസ്ലിംകളുടെ ചരിത്രം അത്ര പ്രധാനപ്പെട്ടതായിരുന്നില്ല.ടി.ഡബ്ല്യു.
അര്‍നോള്‍ഡ് തന്റെ. പ്രീച്ചിംഗ് ഓഫ് ഇസ്ലാം എന്ന കൃതിയില്‍ മാപ്പിള
മുസ്ലികളുടെ ചരിത്രം ആവിഷ്‌കരിച്ചിരുന്നതൊയിച്ചാല്‍ ഇന്ത്യന്‍ മുസ്ലികളെ
പെതുവായി പഠിച്ച ചരിത്രാന്വേഷകര്‍ പോലും മാപ്പിള മുസ്ലികളുടെ ചരിത്രം
അന്വഷിക്കുന്നതില്‍ പിശുക്കുക്കാണിച്ചുവെന്നതാണ് വാസ്ഥവം. മാപ്പിള
മുസ്ലികളുടെ വസ്തുനിഷ്ട ചരിത്രം ആവിഷ്‌കരിക്കപെട്ടുന്നത് വളരെ വൈകിയാണ്.
അറുപതുകള്‍ക്ക് ശേഷമാണ് അത്തരം പഠനങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. പി.
എ സയ്യിദ്ദ് മുഹമദ്ദ് മലയാളത്തിലും റോള് മില്ലര്‍, സ്റ്റീഫണ്‍ ഡെയില്‍
തുടങ്ങിയവര്‍ ഇംഗ്ലീഷിലും അവതരിപ്പിച്ച മാപ്പിള ചരിത്രങ്ങളായിരുന്നു ഈ
മേഖലയിലെ ആദ്യസംരംഭങ്ങള്‍. രണ്ട്? ഭാഗങ്ങളുണ്ട് ഈ പുസ്തകത്തിന്. ആദ്യ?
ഭാഗത്ത് മോറിന്റെ ചരിത്രാന്വേഷണങ്ങളും രണ്ടാംഭാഗത്ത് പതിനാറാം
നൂറ്റാണ്ടില്‍ മുഹമ്മദ് കാസിം ഫരിസ്ത മാപ്പിള മുസ്ലിംകളെ കുറിച്ചെയുതിയ
ചരിത്ര കുറിപ്പും പ്രസ്തുത ചരിത്ര രേഖയെ പറ്റി മോര്‍ നടത്തിയ ചെറിയ
പഠനവുമാണുള്ളത്.? മാപ്പിള മുസ്ലികളുടെ ഉല്‍പ്പത്തിയെ കുറിച്ചുള്ള
നിലവിലുള്ള വാദങ്ങളെ പരിശോധിക്കാനാണ് പുസ്തകത്തിന്റെ ആദ്യ ആദ്ധ്യായം നീക്കി
വെച്ചിരിക്കുന്നത്.? മാപ്പിള എന്ന പ്രയോഗത്തിന്റെ പിറവിയെ സംബന്ധിച്ച്
നിലവിലുള്ള അഭിപ്രായങ്ങളേയും ഇവിടെ പരിശോധിക്കുന്നുണ്ട്.? കേരളത്തിലെ
ഇസ്ലാമിന്റെ ആഗമനത്തേയും അതിന്റെ വ്യാപനത്തേയും കുറിച്ചാണ് തുടര്‍ന്നുള്ള
രണ്ട് അദ്ധ്യായങ്ങള്‍ വിവരിക്കുന്നത്. ചേരമന്‍ പെരുമാളിന്റെ ഇസ്ലാം
ആശ്ലേഷണവും മക്കത്തുപോക്കും? ചരിത്രക്കാരന്‍മാര്‍ക്കിടയില്‍ ഇന്നും
തീര്‍പ്പായിട്ടില്ലാത്ത മിത്തുകളിലൊന്നാണ്. ദ ലിജന്റ് ഓഫ് ചേരമന്‍
പെരുമാള്‍ എന്ന നാലാം അദ്ധ്യായത്തില്‍ മോര്‍ ഈ വിഷയം സൂക്ഷമമായി തന്നെ
അവതരിപ്പിക്കുന്നത് കാണാം. ചേരമന്‍ രാജാവ് ഇസ്ലാം ആശ്ലേഷിക്കുകയും
മക്കയില്‍ പോയി പ്രവാചകന്‍ മുഹമദ്ദിനെ നേരില്‍ കണ്ടിരുന്നുവെന്നും പ്രവാചക
സ്മൃതികളെ (ഹദീസ്) വിശകലനം ചെയ്തുകൊണ്ട്? മോര്‍ വാദിക്കുന്നുണ്ട്.
വാസ്‌ഗോഡ ഗാമയേയും ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിനേയും കൂറിച്ചുള്ള ദീര്‍ഘമായ
അന്വേഷണമാണ് അവസാന അദ്ധ്യായം. പതിനാറാം നൂറ്റാണ്ടില്‍ മലബാറില്‍
ജീവിച്ചിരുന്ന ശൈഖ് സൈനൂദ്ദീന്‍ അക്കാലത്തെ മലബാറിലെ ജനജീവിതത്തെ
കുറിച്ചെഴുതിയ തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍ എന്ന കൃതി? ആധികാരികമായ ചരിത്ര
രേഖയാണ്.?? ശൈഖ് സൈനൂദ്ദീന്റെ കുടുബത്തിന്റെ ചരിത്ര പശ്ചാതലം. തുഹ്ഫത്തുല്‍
മുജാഹിദ്ദീന്റെ ചരിത്രപരത തുടങ്ങിയ വിശയങള്‍ വിശദമായി മോര്‍ പറയുന്നുണ്ട്.
അതുപോലെ വാസ്‌ഗോഡ ഗാമയുടെ ആഗമനത്തേയും അതിനുശേഷം സംഘര്‍ഷ
ഭരിതമായിത്തീര്‍ന്ന മലബാറിന്റെ ചരിത്ര വഴികളുലൂടെയും മോര്‍
കടന്നുപോവുന്നുണ്ട്.
Book: Origin and Early History of the Muslims of Keralam: 700AD-
1600AD Author: JBP More Published by: Other Books, Calicut Price: 360
No comments:
Post a Comment